ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

സാമൂഹ്യചരിത്രം

വണിക്കുകളുടെ കുലം ഉണ്ടായിരുന്ന സ്ഥലം വാണിയംകുളമായി എന്നുംഅതല്ലാവാണിഭം നടന്നിരുന്ന സ്ഥലത്ത് കുളം ഉണ്ടായിരുന്നതിനാല്‍ വാണിഭംകുളം എന്നറിയപ്പെട്ട പ്രദേശമാണ് പില്‍ക്കാലത്ത് വാണിയംകുളമായി അറിയപ്പെട്ടതെന്നും സ്ഥലനാമചരിത്രത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കാലത്തിനൊത്ത് സാമൂതിരിയുടെയും തിരുവിതാംകൂര്‍ രാജാവിന്റെയും ബ്രീട്ടിഷ് കളക്ടറുടെയും പ്രീതി സമ്പാദിച്ചുകൊണ്ട് സ്വന്തം റവന്യൂ അധികാരം മാട്ടുങ്കല്‍ മുതല്‍ തോട്ടുങ്കല്‍ വരെ (ഓങ്ങല്ലൂര്‍മാട്കണ്ണിയംപുറംതോട്) വ്യാപിപ്പിച്ച കവളപ്പാറ നായന്‍മാരുടെതായിരുന്നു വാണിയംകുളം പഞ്ചായത്തിലെ ചന്തയടക്കം ഭൂരിഭാഗം ഭൂമിയും. ബാക്കിയുള്ളത് വരിക്കുമാഞ്ചരി മനയുംപുളമണ്ണ മനയുംകാഞ്ഞൂരില്ലവും ഒക്കെയായി ചില ബ്രാഹ്മണകുടുംബങ്ങളും ദേവസ്വ-ബ്രഹ്മസ്വങ്ങളും കൂടി പങ്കിട്ടു. വരിക്കുമാഞ്ചരിക്കാര്‍ ഉപദേശിക്കാനും പൌരോഹിത്യത്തിനുംമറ്റു നായന്‍മാര്‍ കാര്യസ്ഥതക്കുംപാണന്‍ ദേശമുറകള്‍ക്കുംചെറുമക്കള്‍ അടിമപ്പണിക്കുംവാണിയന്മാര്‍ കച്ചവടത്തിനുംതണ്ടാന്മാര്‍ തണ്ടേറ്റാനുംപുലവര്‍മാര്‍ കവിതയ്ക്കും കഥ പറച്ചിലിനുംകുംഭകാരന്മാര്‍ മണ്‍പാത്രനിര്‍മ്മാണത്തിനും എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ജാതിത്തൊഴിലുകളാല്‍ ബന്ധിക്കപ്പെട്ട ഒരു ജനത ഇവിടെ തൊഴിലധിഷ്ഠിത സാമൂഹ്യ യൂണിറ്റുകളായി നിലനിന്നിരുന്നു. ഒരു കുടിയാനില്‍ നിന്ന് പാട്ടഭൂമി തിരിച്ചെടുക്കുമ്പോള്‍ കൂടെ പോരുന്നവരായിരുന്നു ചെറുമക്കള്‍ (അടിയാളര്‍). ഭൂമി പോലെ അവരും ക്രയവിക്രയവസ്തുക്കളായിരുന്നു. മറ്റൊരു കുടിയാനെ ഏല്‍പ്പിക്കുമ്പോള്‍ കൂടെ ചെറുമക്കളെയും കൊടുക്കും. കിഴക്കു വെള്ളകീറുമ്പോള്‍ പാടത്ത് കൂക്കുയരും. കൂക്കുയരുമ്പോള്‍ ഇറങ്ങിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ചെരിഞ്ഞതിനുശേഷവും പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഇവിടുത്തെ ആദിദ്രാവിഡരായ ചെറുമക്കള്‍. അതോടൊപ്പം തന്റെ അതിര്‍ത്തിയില്‍ അന്യമതസ്ഥര്‍ അന്തിയുറങ്ങരുത് എന്ന നാടുവാഴിശാസനവുംപെരുത്തകല്ല് തലയിലേറ്റി ചാടിക്കുന്ന ശിക്ഷാവിധികളും കൂട്ടിവായിച്ചാല്‍ വാണിയംകുളത്തിന്റെ നാടുവാഴിത്തചരിത്രത്തിന്റെ ചിത്രമായി. ഒരുകാലത്ത് സാമൂതിരിയുടെ പ്രതിപുരുഷനായി വള്ളുവനാട്ടിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ തങ്ങളുടെ പ്രാമാണ്യം സ്ഥാപിച്ച കവളപ്പാറ നായര്‍ കുടുംബം പിന്നീട് സാമൂതിരിയുമായി ഇടയുകയും തിരുവിതാംകൂറിലേക്ക് കൂറുമാറുകയും ഉണ്ടായി. 1920-കളില്‍ രാജ്യത്തുടനീളം അലയടിച്ചുയര്‍ന്ന ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുടിയാന്‍ പ്രസ്ഥാനംയോഗക്ഷേമസഭ പ്രസ്ഥാനം എന്നിവയിലൂടെ ഇവിടെയും സജീവമായി. വൈക്കം സത്യാഗ്രഹകാലത്ത് മനിശ്ശിരി വടക്കുട്ട് (കപ്പൂര്) വീട്ടിലെ ചില ചെറുപ്പക്കാര്‍ പറളിശ്ശേരി കുളത്തില്‍ തീണ്ടല്‍ വകവെക്കാതെ കുളിച്ച് പ്രതിഷേധിച്ചു. കുനത്തറ ഞാളൂരുകാരുടെ ഒത്താശയോടെ കപ്പൂര് എഴുത്തശ്ശന്മാര്‍ തൃക്കങ്ങോട് ക്ഷേത്രപ്രവേശനം നടത്തി. ഈ പഞ്ചായത്തില്‍ ആലമ്പിളി നാരായണന്‍ നമ്പൂതിരിനെടുമ്പുഴി രാമന്‍ നമ്പൂതിരി എന്നിവരൊക്കെ ഇത്തരം പ്രസ്ഥാനങ്ങളിലൂടെ കോണ്‍ഗ്രസിലേക്കും സ്വാതന്ത്യ്രസമരരംഗത്തേക്കും കടന്നുവന്നവരാണ്. എഴുത്തശ്ശന്‍മാരുടെ നേതൃത്വത്തില്‍ തീണ്ടായ്മയ്ക്കെതിരെഇടത്തരം നായന്‍മാരുടെയും ചെട്ട്യാന്‍മാരുടെയും നേതൃത്വത്തില്‍ ജന്മിക്കെതിരെയോഗക്ഷേമസഭയുടെ നേതൃത്വത്തില്‍ ബ്രാഹ്മണ്യ ജീര്‍ണതയ്ക്കെതിരെ എന്നിങ്ങനെ നിരവധി പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെയാണ് ദേശീയപ്രസ്ഥാനം ഈ പഞ്ചായത്തില്‍ ശക്തി പ്രാപിച്ചത്. നാടുവാഴിത്തകാലത്തും ജനാധിപത്യ ഭരണസമിതിയുടെ കാലത്തും ഈ പഞ്ചായത്തിനുണ്ടായിട്ടുള്ള വികാസം ഇവിടുത്തെ വാണിയംകുളം ചന്തയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. 20 മൈല്‍ ചുറ്റളവിലുള്ള സാധാരണ ഗ്രാമീണര്‍ മുഴുവന്‍ ഈ ചന്തയെയാണ് അവശ്യസാധനങ്ങള്‍ക്കുംവൈദ്യംമുടിവെട്ട്് തുടങ്ങിയ മറ്റു അത്യാവശ്യങ്ങള്‍ക്കും ആശ്രയിച്ചിരുന്നത്. കച്ചവടത്തിന്റെ അഭിവൃദ്ധി ലാക്കാക്കി കവളപ്പാറ നായര്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്നു കുടിയിരുത്തിയ നായിഡുപുള്ളചെട്ട്യാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട വണിക്കുകള്‍ ഇന്നും ഈ അങ്ങാടിയുടെ വ്യാപാരരംഗത്തിന്റെ ചുക്കാന്‍ പിടിക്കുന്നു. തെലുങ്കുചെട്ട്യാന്മാര്‍ ആന്ധ്രയില്‍ നിന്ന് തമിഴ്നാട്ടിലെ ചുണ്ണാക്കാമ്പത്തുര്‍, കോയമ്പത്തൂര്‍ വഴിയുംനായിഡുമാര്‍ കപ്പല്‍മുളകു കച്ചവടക്കാരായി ചെങ്കോട്ടപുനലൂര്‍, ആലപ്പുഴതൃശ്ശൂര്‍ വഴിയും ഇവിടെയെത്തി.

വിദ്യാഭ്യാസ-സാംസ്കാരികചരിത്രം

ഒരു ന്യൂനപക്ഷത്തിന് മാത്രം പ്രാപ്യമായിരുന്ന വിദ്യാഭ്യാസത്തെ സാമൂതിരിയുടെ ആദേശപ്രകാരംജനകീയവല്‍ക്കരിക്കുന്നതിനു വേണ്ടിഉദരപൂരണത്തിനായി വിദ്യാദാനം തൊഴിലാക്കിയിരുന്ന എട്ടുവീട്ടില്‍ എഴുത്തശ്ശന്‍മാരുടെ ചില ശാഖകളാണ് ഏറനാട്ടില്‍ നിന്ന് വള്ളുവനാട്ടിലും ഇങ്ങ് വാണിയംകുളത്തും എത്തി മുന്‍കൈ എടുത്തത്. ഈ പഞ്ചായത്തിലെ സ്ക്കൂളുകള്‍ മിക്കവയും സ്ഥാപിച്ചത് എഴുത്തശ്ശന്‍മാരാണ്. മനിശ്ശിരിയില്‍ ഉമ്പു എഴുത്തച്ഛന്‍, അച്ചുതനെഴുത്തശ്ശന്‍, പനയൂരില്‍ പി.കൃഷ്ണനെഴുത്തശ്ശന്‍, ശങ്കുണ്ണി എഴുത്തച്ഛന്‍ (മലയത്തമ്മകോളനിയിലെ ഏകാധ്യാപക വിദ്യാലയം) ഇങ്ങനെ ഇവിടുത്തെ ജനകീയവിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലുകള്‍ ഓരോന്നും എഴുത്തശ്ശന്‍മാരുടെ സംഭാവനയാണെന്ന് കാണാം. അതുകൊണ്ടുതന്നെ ദേശീയപ്രസ്ഥാനത്തിന്റെ ഇവിടുത്തെ അമരക്കാരില്‍ ഭൂരിഭാഗവും അവരായിരുന്നു. വിദ്യാഭ്യാസത്തിന്റെ വൈദേശികധാര ഇവിടെ എത്തിച്ചത് 1897-ല്‍ കോഴിക്കോട്ടു നിന്നത്തിയ ജര്‍മ്മന്‍ മിഷണറിമാരാണ്. സുവിശേഷപ്രവര്‍ത്തനത്തിനായി അവര്‍ ഇവിടെ സ്ക്കൂള്‍ സ്ഥാപിച്ചു-ജര്‍മ്മന്‍ മിഷന്‍ ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രതിഫലനമായി ബ്രീട്ടീഷ് കളക്ടര്‍ ഇവിടെ സ്ക്കൂള്‍ നടത്തിയിരുന്ന മിഷണറിമാരെ അറസ്റ്റു ചെയ്തതോടെ അവര്‍ നാടുവിട്ടു. പിന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്വിറ്റ്സര്‍ലണ്ടില്‍ നിന്ന് ബാസില്‍ ഇവാഞ്ചലിക്കല്‍ മിഷണറിമാര്‍ വന്ന് പ്രസ്തുത സ്കൂള്‍ പുന:സ്ഥാപിച്ചു. അതാണ് ഇന്നത്തെ ബാസില്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ലോവര്‍ പ്രൈമറി സ്കൂള്‍. രാഷ്ട്രീയംവാണിജ്യംവിദ്യാഭ്യാസം എന്നിവയാലുണ്ടായ മാറ്റം വാണിയംകുളത്തിന്റെ സാംസ്കാരികരംഗത്തും സ്വാധീനം ചെലുത്തി. കവളപ്പാറ ആരിയങ്കാവിനെ ചുറ്റിപ്പറ്റി തഴച്ചുവളര്‍ന്ന അടിയാളസാംസ്കാരിക പൈതൃകവുംനാടുവാഴിനായരുടെയും ജന്മിനമ്പൂതിരിമാരുടെയും ആഢ്യഗൃഹങ്ങളില്‍ കൊഴുത്ത വരേണ്യസാംസ്കാരിക പൈതൃകവും സാംസ്കാരികരംഗത്തെ രണ്ടു വ്യത്യസ്തധാരകളായിരുന്നു. ഒരുവശത്ത് പൂതന്‍, തിറതുയിലുണര്‍ത്ത്പൊറാട്ട്തമിഴ്സംഗീതനാടകങ്ങള്‍ എന്നീ അടിയാളകലകളുംമറുവശത്ത് കഥകളിപാനേങ്കളികൈകൊട്ടിക്കളിതിരുവാതിരക്കളി എന്നീ ആഢ്യകലകളും. കവളപ്പാറ നാരായണന്‍നായരുടെ കഥകളിയുംകവളപ്പാറ കൊമ്പിന്റെ എഴുന്നള്ളത്തുംനമ്പൂതിരിമാരുടെ അക്ഷരശ്ളോകവും നായര്‍ പെണ്‍കിടാങ്ങളുടെ കൈകൊട്ടിക്കളിയും അന്തര്‍ജ്ജനങ്ങളുടെ തിരുവാതിരക്കളിയും ഒക്കെ അടങ്ങിയ ആഢ്യധാരയ്ക്കു സമാന്തരമായി ഇങ്ങേത്തലയ്ക്കല്‍, പാണന്‍മുത്തുവിന്റെ ഓലക്കുടവെപ്പും തുയിലുണര്‍ത്തും പൂതനും തിറയുംഇലമുറിയും മരണമറിയിക്കലുംചെറുമന്‍ കൊലവന്റെ ചെറുമക്കളിയും കോല്‍ക്കളിയും മരണംകൂക്കലുംചക്ളിയന്‍ നാമുത്തുവിന്റെ തപ്പുകൊട്ടും തകിലടിയും ഒക്കെ നിറഞ്ഞ അടിയാളധാരയും ഇവിടെ വളര്‍ന്നുമുന്നറി. 1930-കളില്‍, സ്ത്രീകള്‍ എല്ലാതുറകളിലും അദൃശ്യമായിരുന്ന കാലഘട്ടത്തില്‍ ചക്കമലയത്ത് കുട്ടന്‍നായരുടെ (പനയൂര്‍) നളചരിതം ടീമില്‍ ദമയന്തിയുടെ വേഷം ഒരു സ്ത്രീ തന്നെ കെട്ടിയാടിയിട്ടുണ്ട്. അന്ന് ദമയന്തിയായത് 17 കാരിയായ കണ്ണത്ത് ഭാര്‍ഗ്ഗവി അമ്മയായിരുന്നു. ഈ പഞ്ചായത്തിന്റെ സമീപകാല സാംസ്കാരികചരിത്രം ഇന്ത്യയുടെ മൊത്തം രാഷ്ട്രീയ ചരിത്രവുമായി അഭേഭ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അടിയാളകലകളും ആഢ്യകലകളും കടന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അലയടിച്ച സ്വാതന്ത്രവാഞ്ചയും ജനാധിപത്യരംഗവും ഇവിടെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും കര്‍ഷകപ്രസ്ഥാനത്തിലും ഒക്കെ പ്രതിഫലിച്ചു. നാടകങ്ങളായിരുന്നു ദേശീയപ്രസ്ഥാനത്തിന്റേയും അതിന്റെ അവാന്തരപ്രസ്ഥാനങ്ങളുടെയും മുഖ്യ പ്രചാരണമാധ്യമം. ക്ഷേത്രകേന്ദ്രിതമായ വരേണ്യസാംസ്കാരിക രംഗത്തിന്റെ ജീര്‍ണ്ണതയ്ക്കെതിരെ അതിനുള്ളില്‍ തന്നെ ഉറവയെടുത്ത പുരോഗമനധാരയും അടിയാളരുടെ നൈസര്‍ഗ്ഗികമായ പ്രതിരോധധാരയും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടത്മറ്റെല്ലായിടങ്ങളിലുമെന്നപോലെ ഈ പഞ്ചായത്തിലും 1920-കളിലാണ്. ചെറുകാടിന്റെ നമ്മളൊന്ന്വി.ടി.യുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്പൊന്‍കുന്നം വര്‍ക്കിയുടെ ജേതാക്കള്‍ ഇടശ്ശേരിയുടെ കൂട്ടുകൃഷിപൂതപ്പാട്ട്(നൃത്തനാടകം) എന്നീ നാടകങ്ങള്‍ ഗ്രന്ഥശാലകളുടെ നേതൃത്വത്തില്‍ ഈ പഞ്ചായത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അരങ്ങ് തകര്‍ത്താടിയിട്ടുണ്ട്.